ഗ്രാമ മുഖ്യനും പോലിസും ചേര്‍ന്ന് 16 കാരിയെ പീഡിപ്പിച്ചു; സംഭവമറിഞ്ഞ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗ്രാമ മുഖ്യനും പോലിസും ചേര്‍ന്ന് 16 കാരിയെ പീഡിപ്പിച്ചു; സംഭവമറിഞ്ഞ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ലഖ്നൗ: പതിനാറുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത കേട്ട് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. പ്രദേശത്തെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമ മുഖ്യനും ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിന്നും 400 കി.മി ദൂരെ ബലിയയിലാണ് സംഭവം. ഞായറാഴ്ച രാത്രിയോടെ വീട്ടിനുള്ളില്‍ ആരും ഇല്ലാത്തപ്പോഴാണ് സംഘം സമീപത്തെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിനു പിന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതികളില്‍ ചിലരെ രോഷാകുലരായ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു.എന്നാല്‍ ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. മകള്‍ കൂട്ട ബലാത്സംഗത്തിനിരയായ വാര്‍ത്ത കേട്ട ഉടന്‍ അറുപതുകാരനായ പിതാവ് ഹൃദയാഘാതം കാരണം മരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അതേസമയം കേസില്‍ ഉള്‍പ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്നു പോലീസ് പറഞ്ഞു. എന്നാല്‍ കേസില്‍ പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തിയിട്ടില്ലെല്ലെന്നും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസ് മാത്രമേ ചുമത്തിയിട്ടുള്ളൂവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. എട്ട് പേരാണ് പ്രതികളായിട്ടുള്ളതെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ പറയുന്നു. ഗ്രാമമുഖ്യനേയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബലിയയിലെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണ് പ്രതിയായ ധരം രാജു.

 

0Shares