ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ലോസാഞ്ചല്‍സ്: 2017 ലെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം അഡെലെയുടെ ’25’ നേടി. 25ലെ തന്നെ ‘ഹെലോ’ എന്ന ഗാനത്തിനാണ് മികച്ച പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ‘ഫോര്‍മേഷനും’ മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരം ‘സോങ് മി ഹോം’ നേടി.

‘ബ്ലാക് സ്റ്റാര്‍’ എന്ന ആല്‍ബത്തിെന്റ നിര്‍മാതാവ് ഡേവിഡ് ബോവിക്ക് മരണാനന്തര പുരസ്‌കാരം ലഭിച്ചു. ബ്ലാക് സ്റ്റാര്‍ റിലീസ് ചെയ്യുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം മരിച്ചത്. മികച്ച റോക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടര്‍ നേറ്റീവ് മ്യൂസിക് ആല്‍ബം, എഞ്ചിനീയറിങ്, റെക്കോര്‍ഡിങ് പാക്കേജ്, നോണ്‍ ക്ലാസിക്കല്‍ ആല്‍ബം എന്നീ വിഭാഗത്തിലാണ് ബ്ലാക് സ്റ്റാര്‍ പുരസ്‌കാരം നേടിയത്.


മികച്ച പോപ് ഗ്രൂപ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ട്വന്റി വണ്‍ പൈലറ്റ്‌സിന്റെ ‘സ്‌ട്രെസ്ഡ് ഔട്ടിനാണ്’ ലഭിച്ചത്. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ്ങിനുള്ള പുരസ്‌കാരം ‘ദ് ചെയിന്‍സ്‌മോക്കേഴ്‌സിലെ ഡോണ്ട് ലെറ്റ് മി ഡൗണ്‍’ എന്ന ഗാനം നേടി. മികച്ച ഡാന്‍സ്/ഇല്കട്രോണിക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം ‘സ്‌കിന്‍’ നാണ്.  ലോസാഞ്ചല്‍സിലെ മൈക്രോസോഫ്റ്റ് തീയറ്ററിലാണ് ഇന്ന് ചടങ്ങുകള്‍ നടക്കുന്നത്. 70 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

0Shares