ഗോ സംരക്ഷണം എന്നത് എല്ലാകാലത്തും കോണ്‍ഗ്രസ് നയം, അതിനായി ഗോശാലകളും പണിയും: നിലപാട് വ്യക്തമാക്കി കമല്‍നാഥ്

  • Post category:news
  • Reading time:1 min read
You are currently viewing ഗോ സംരക്ഷണം എന്നത് എല്ലാകാലത്തും കോണ്‍ഗ്രസ് നയം, അതിനായി ഗോശാലകളും പണിയും: നിലപാട് വ്യക്തമാക്കി കമല്‍നാഥ്

ന്യൂഡല്‍ഹി: ഗോക്കളെ സംരക്ഷിക്കുക എന്നത് എല്ലാ കാലത്തും കോണ്‍ഗ്രസ് നയമായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ഇതിന്‍റെ ഭാഗമായി ഗോശാലകള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ മുന്‍ ബി.ജെ.പി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നുവെന്ന ആരോപണത്തിന് കമല്‍ നാഥ് മറുപടി പറഞ്ഞത്.

ഗോക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. നമ്മുടെ പാരമ്പര്യം അതാണെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്‍റെ നയമാണെങ്കിലും, അതിന്‍റെ പേരില്‍ ദേശീയ സുരക്ഷ നിയമം അനുസരിച്ച് നടപടിയെടുത്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ നിയമം ദുരുപയോഗിക്കുന്നത് തെറ്റാണ്. അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമല്‍നാഥ് അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് പശുക്കളെ കൊന്നുവെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസ് എടുത്തത് വിവാദമായിരുന്നു.

തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കള്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാകുന്നുവെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അവയ്ക്ക് സംരക്ഷണം നല്‍കുകയാണ് വേണ്ടതെന്നും കമല്‍നാഥ് വിശദീകരിച്ചു. കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളികളഞ്ഞതുകൊണ്ട് മാത്രം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളെ പുതിയ കാഴ്ചപാടോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

0Shares