ഫ്രാന്‍സ്: ആളില്ലാതെ ഓടുന്ന മോട്ടോര്‍ സൈക്കളിന്റെ വീഡിയോ കൗതുകമാകുന്നു. ഫ്രാന്‍സിലെ പാരീസിലെ ഹൈവേയിലാണ് സംഭവം നടന്നത്. ആളില്ലാതെ ഹൈവേയിലൂടെ ഓടുന്ന ബൈക്ക് കണ്ട് മറ്റു യാത്രികരാണ് വീഡിയോ പകര്‍ത്തിയത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ബൈക്കോ അതോ പ്രേതമുള്ള ബൈക്കോ എന്ന് സംശയിച്ചിരുന്നപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാകുന്നത്.
ഹൈവേയിലൂടെ ക്രൂസ് കണ്‍ട്രോളില്‍ വരികയായിരുന്ന റൈഡര്‍ അപകടത്തില്‍പ്പെട്ട് തെറിച്ചു വീണു. പക്ഷേ എങ്കിലും ബൈക്ക് യാത്ര തുടരുകയാണുണ്ടായത്. അപകടത്തില്‍ കൈക്ക് പരിക്കേറ്റ റൈഡര്‍ തന്റെ ബൈക്കിനു വേണ്ടി കുറേ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി കൊടുത്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആരെയും അപകടത്തില്‍പെടുത്താതെ ഒരിടത്ത് ഇടിച്ച് നിര്‍ത്തിയ നിലയില്‍ വണ്ടി കണ്ടെത്തിയത്. എന്തായാലും ആളില്ലാതെ ഓടിയ ഈ ബൈക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.