ഗോസിപ്പുകള്‍ക്ക് വിട; മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഗോസിപ്പുകള്‍ക്ക് വിട; മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്നു.

കൊച്ചി: മലയാള സിനിമ കാത്തിരുന്ന ഒന്നിക്കല്‍ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. നടന വിസ്മയം മോഹന്‍ലാലും യുവതാരം നിവിന്‍ പോളിയും ഒന്നിക്കുന്നു. ഇരുവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമ പക്ഷെ പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ സിനിമ തിയേറ്ററില്‍ എത്താന്‍ സാധ്യതയുള്ളൂ. രാജഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. പുതിയ ചിത്രത്തിന്റെ സംവിധായകനെയും രചയിതാവിനെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിട്ട് നിവിന്‍ എടുത്തില്ലെന്നും ഇരുവരും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലെന്നും വാര്‍ത്തകള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊക്കെ കേവലം ഗോസിപ്പുകളാണെന്ന് പിന്നീട് ഇരുവരും തെളിയിച്ചു. മേജര്‍ രവി ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍. ലൂസിഫര്‍, രണ്ടാമൂഴം, സത്യന്‍ അന്തിക്കാട് ചിത്രം, ബി ഉണ്ണികൃഷ്ണന്‍ ചിത്രം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ലാല്‍. തമിഴില്‍ ഒരു ചിത്രത്തിലെ നായകനായി അഭിനയിക്കുന്ന തിരക്കിലാണ് നിവിന്‍ പോളി.

0Shares