ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശം; ബി.ജെ.പി യില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശം; ബി.ജെ.പി യില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ തുടരുന്നു

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. പകരം ആ സ്ഥാനത്തേക്ക് ആളെ കണ്ടെത്താന്‍ ബിജെപി നേതൃമാറ്റ ചര്‍ച്ചകള്‍ നടത്തുന്നു. ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കര്‍ ദേശീയ നേതൃത്വവുമായി പങ്കുവച്ചതായാണു കരുതുന്നത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പ്രത്യേക സംഘത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം ഗോവയിലേക്ക് അയക്കുമെന്നാണ് വിവരം. ബി.ജെ.പി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തുക.

ഇതുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സംസാരിച്ചതായും സൂചനകളുണ്ട്.
ചികില്‍സയ്ക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് പരീക്കര്‍ യുഎസില്‍ നിന്നു തിരിച്ചെത്തിയത്. തുടര്‍ന്ന് പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗോവ ബിജെപിയുടെ സംസ്ഥാന തല കോര്‍ കമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച നേതാക്കള്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.

0Shares