ഗോവ മുഖ്യമന്ത്രി പരീക്കറിന് ക്യാന്‍സര്‍ ഇല്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം

  • Post category:news
  • Reading time:1 min read
You are currently viewing ഗോവ മുഖ്യമന്ത്രി പരീക്കറിന് ക്യാന്‍സര്‍ ഇല്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജം.ഇന്നലെ വൈകീട്ടായിരുന്നു ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. രോഗം മൂര്‍ച്ഛിച്ചെന്നും നാലാം ഘട്ട ട്രീറ്റ്‌മെന്റിനായി മുംബൈ ലീലാവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാര്‍ത്ത പടര്‍ന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം പരീക്കര്‍ ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായി.

വയറു വേദനയെ തുടര്‍ന്നായിരുന്നു ബുധനാഴ്ച വൈകീട്ടോടെ മനോഹര്‍ പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് മുംബൈ ലീലാവതി ആസ്പത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.മുംബൈ ആസ്പത്രിയിലേക്ക് കൊണ്ടു പോയതോടെയാണ് അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആണെന്ന് വാര്‍ത്ത വരാന്‍ തുടങ്ങിയത്.

പരീക്കറിന് കാന്‍സര്‍ ഉണ്ടെന്ന വാര്‍ത്ത പാടെ തള്ളി മുംബൈ ലീലാവതി ആസ്പത്രി തന്നെ ഔദ്യോഗിക വിശദീകരണവുമായി പിന്നീട് രംഗത്തെത്തി. ഭക്ഷ്യവിഷബാധയായിരുന്നു അദ്ദേഹത്തിന് എന്നായിരുന്നു ആസ്പത്രി പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞത്. വയറുവേദനയെ തുടര്‍ന്ന് പരീക്കറിനെ ആദ്യം ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഭക്ഷ്യ വിഷബാധയാണ് അദ്ദേഹത്തിന് എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സ്ഥിരം ചെക്കപ്പിനായി ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും രണ്ട് ദിവസം അദ്ദേഹം ഇവിടുത്തന്നെ കാണുമെന്നും ലീലാവതി ആസ്പത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

0Shares