ഗോവ ചലിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം പാര്‍വ്വതിക്ക്; കേരളത്തിലെ എല്ലാ നഴ്സുമാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതി

  • Post category:news
  • Reading time:1 min read
You are currently viewing ഗോവ ചലിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം പാര്‍വ്വതിക്ക്; കേരളത്തിലെ എല്ലാ നഴ്സുമാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതി

ഗോവ: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി മലയാള സിനിമ താരമായ പാര്‍വ്വതിയെ തെരഞ്ഞെടുത്തു.മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. കേരളത്തിലെ എല്ലാ നഴ്സുമാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതി പ്രതികരിച്ചു. ആദ്യമായാണ് ഒരു മലയാളിക്ക് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിക്കുന്നത്. ഇറാക്കില്‍ ബന്ധിയായ സമീറയെന്നഎന്ന നഴ്‌സിന്റെ യാഥാര്‍ത്ഥ ജീവിതത്തെ പാര്‍വ്വതി തന്റെ അഭിനയ പാടവത്തിലൂടെ എത്തിച്ചതിനാണ് താരത്തിന് അംഗികാരം ലഭിച്ചിരിക്കുന്നത്.

2014ല്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായ മലയാളികളുള്‍പ്പടെയുള്ള നേഴ്‌സുമ്മാര്‍ നേരിട്ട ഭീതിതമായ അവസ്ഥയും, അവരെ രക്ഷിക്കാനായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തിയ സമയോചിതമായ ഇടപെടലുകളുമാണ് ചിത്രത്തിനു വിഷയമാവുന്നത്എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ടേക്ക് ഓഫ്’ . ആന്റോ ജോസഫ് ഫിലിം കമ്പനി & രാജേഷ് പിള്ള ഫിലിംസ് ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

0Shares