ഗോവിന്ദച്ചാമി ഖുശിയാണ്; എന്നാലും ഒരു കൈയ്യും അഞ്ച് ബീഡിയും കൂടി കിട്ടിയിരുന്നെങ്കില്‍……….

  • Post category:news
  • Reading time:1 min read
You are currently viewing ഗോവിന്ദച്ചാമി ഖുശിയാണ്;  എന്നാലും ഒരു കൈയ്യും അഞ്ച് ബീഡിയും കൂടി കിട്ടിയിരുന്നെങ്കില്‍……….

കണ്ണൂര്‍:  സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒറ്റകൈയ്യന്‍ ഗോവിന്ദച്ചാമിക്ക് വരും കാലങ്ങളില്‍ ജീവിതം കുറേകൂടി സജീവമാക്കാന്‍ ഒരു കൃത്രിമകൈ കൂടി വേണമെന്ന് ആവശ്യം!. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡി.ജി.പി അനില്‍കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ഈ ആവശ്യം ഉന്നയിച്ചത്.
ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ അത്യാവശ്യമാണ്, സൗമ്യയെ മൃഗീയമായി കൊലപ്പെടുത്തിയ ഒറ്റകൈയ്യന്‍ ഗോവിന്ദച്ചാമി ഡി.ജി.പിയോട് കൂസലില്ലാതെ പറഞ്ഞു. ബീഡിവലിക്കുന്ന ശീലമുള്ള തനിക്ക് ബീഡി കിട്ടാത്തതിനാല്‍ പ്രയാസമുണ്ട്. ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ജയിലുകളില്‍ പുകവലി നിരോധിച്ച സാഹചര്യത്തില്‍ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഡി.ജി.പി മറുപടി നല്‍കി. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗോവിന്ദച്ചാമിക്ക് ജയില്‍ വാസം പൊതുവെ സുഖകരം. എന്നാല്‍ ജയിലിലെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ധനികനായ പ്രതി മുഹമ്മദ് നിസാമിന്റെ ആവശ്യം.

 

0Shares