ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുമോ ? സൗമ്യക്കേസിലെ തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുമോ ? സൗമ്യക്കേസിലെ തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി: സൗമ്യക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചലമേശ്വര്‍ എന്നിവര്‍ക്കെപ്പം സൗമ്യക്കേസ്സില്‍ നേരത്തെ വിധി പ്രസ്ഥാവിച്ച ജഡ്ജിമാരടക്കം ആറംഗബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

0Shares