പനാജി: ഗോവയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതിന് ലൈസന്‍സ് അനുവദിക്കില്ലെന്ന് ഗോവ എക്‌സൈസ് വകുപ്പ്. മദ്യശാല നടത്തിപ്പിനുള്ള അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ചതുന് ശേഷം മാത്രമേ ഇനിമുതല്‍ ലൈസന്‍സ് അനുവദിക്കുകയുള്ളു. ഏപ്രില്‍ ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കണമെന്ന് എക്സൈസ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

1964 ലെ ഗോവ എക്സൈസ് ഡ്യൂട്ടി നിയമങ്ങള്‍ ഭേദഗതി വരുത്തിയാണ് ക്രിമിനലുകള്‍ക്ക് മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതെന്ന് എക്സൈസ് കമ്മീഷണര്‍ മെനിനോ ഡിസൂസ അറിയിച്ചു. നിലവില്‍ മദ്യവില്‍പന ശാലകള്‍ നടത്തുന്നവരും ലൈസന്‍സ് പുതുക്കേണ്ടവരും ആറു മാസത്തിനകം പൊലീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്ഹാജരാക്കണമെനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.