ഗോള്‍ മഴയില്‍ മുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മെല്‍ബണ്‍ സിറ്റി തറപറ്റിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഗോള്‍ മഴയില്‍ മുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മെല്‍ബണ്‍ സിറ്റി തറപറ്റിച്ചത്

കൊച്ചി: ടൊയോട്ട യാരിസ് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ലീഗ് ടീം മെല്‍ബണ്‍ സിറ്റി ഗോള്‍മഴയില്‍ മുക്കി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് കനത്ത തോല്‍വിയാണ് കേരളത്തിന്റെ സ്വന്തം ടീം ഏറ്റുവാങ്ങിയത്ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍നിന്ന മെല്‍ബണ്‍ സിറ്റി എഫ്സി രണ്ടാം പാതിയില്‍ നാല് ഗോളുകള്‍കൂടി നേടി. പലപ്പോഴും മികച്ച നീക്കങ്ങള്‍ നടത്താനായെങ്കിലും ഗോള്‍ മാത്രം ബ്ലാസ്റ്റേഴ്സിന് നേടാനായില്ല. തോല്‍വി പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകര്‍ കരുതിയതിനേക്കാള്‍ വലിയ തോല്‍വിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.

0Shares