ദക്ഷിണാഫ്രിക്ക: പായ്വഞ്ചിയില്‍ ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്നതിനിടെ കാണാതായ മലായാളി നാവികന്‍ അഭിലാഷ് ടോമി (39) സുരക്ഷിതന്‍. ദക്ഷിണാഫ്രിക്കന്‍ തീരത്തുവച്ചാണ് ഇദ്ദേഹം അപകടത്തില്‍പെറ്റത്ത്. ടോമിയുടെ സന്ദേശം വീണ്ടും ലഭിച്ചതിനാല്‍ ആശങ്ക ആശ്വാസത്തിന് വഴിമാറി. ശനിയാഴ്ച രാവിലെയാണ് അഭിലാഷിന്റെ രണ്ടാമത്തെ സന്ദേശം ലഭിച്ചത്. തനിക്ക് ഗുരുതരമായ പരിക്കുണ്ടെന്നും പായ് വഞ്ചിക്ക് നാശം സംഭവിച്ചുവെന്നും അഭിലാഷ് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അടുത്തേയ്ക്ക് എത്താന്‍ പാകത്തിനുള്ള എല്ലാ വിവരങ്ങളും അഭിലാഷ് സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അഭിലാഷിന്റെ പക്കലുള്ള സാറ്റ്ലൈറ്റ് റേഡിയോയും പ്രവര്‍ത്തന ക്ഷമമായത് ആശ്വാസമായി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് ഗുരുതര പരിക്കേറ്റുവെന്ന് സൂചിപ്പിച്ച് അഭിലാഷിന്റെ ആദ്യ സന്ദേശമെത്തിയത്. പിന്നീട് പത്ത് മണിക്കൂര്‍ നേരത്തേക്ക് വിവരമൊന്നുമില്ലാതിരുന്നത് ഏവരെയും ആശങ്കയിലാഴ്ത്തിയിരുന്നു. അപായ സൂചന ലഭിച്ചതിന് പിന്നാലെ അഭിലാഷിന് വേണ്ടി ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗം തെരച്ചിലും തുടങ്ങിയിരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലും അഭിലാഷിനെ കണ്ടെത്താന്‍ പുറപ്പെട്ടിട്ടുണ്ട്. 24 മണിക്കൂര്‍ സഞ്ചരിച്ചാലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിലാഷിന്റെ അടുത്തെത്താന്‍ കഴിയൂ എന്നാണ് കരുതപ്പെടുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടം; അഭിലാഷ് ടോമി സുരക്ഷിതന്‍