ഗോള്‍ഡണ്‍ ഷൂ പുരസ്‌കാരം മെസിയെ പുണരുമോ?…

  • Post category:news
  • Reading time:1 min read
You are currently viewing ഗോള്‍ഡണ്‍ ഷൂ പുരസ്‌കാരം മെസിയെ പുണരുമോ?…

യൂറോപ്പ്: യൂറോപ്പിലെ മികച്ച ഗോള്‍ നേടിയ ഫൂട്‌ബോള്‍ താരത്തിനു മുമ്പില്‍ ഗോള്‍ഡണ്‍ ഷൂവിന് വേണ്ടി ശക്തമായ മത്സരം. ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസിയാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.അതേസമയം 2015 ലെ ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ പിന്നിലാണ്. ഈ വര്‍ഷം കാഴ്ച്ചവച്ച മികച്ച പ്രകടനമാണ് മെസിക്ക് തുണയായത്. സീസണില്‍ ഇതുവരെ 23 ഗോളുകള്‍ നേടി 46 പോയിന്റാണ് മെസ്സിക്കുള്ളത്. ഇറ്റാലിയന്‍ ലീഗ് ക്ലബ് ടോറിനോ എഫ.്‌സി.യിലെ ആന്‍ഡ്രിയ ബെലോട്ടിയാണ് സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു താരം. 22 ഗോളുകളാണ് അദ്ദേഹം ഈ സീസണില്‍ കുറിച്ചത്.

 

പോയിന്റ് പട്ടികയില്‍ 44 പോയിന്റുമായി രണ്ടാമതാണ് ബെലോട്ടി. പി.എസ.്ജി.യുടെ എഡിസണ്‍ കവാനിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്‌സ്‌കിയും ഈ പോരാട്ടത്തിലുണ്ട്. ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരം ലൂയി സുവാരസ് 19 ഗോളുകളാണ് ഈ സീസണില്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ടോട്ടനത്തിന്റെ ഹാരി കെയ്‌നാണ് പ്രതീക്ഷ നല്‍കുന്ന ഒരു താരം. ഈ വര്‍ഷം മൂന്ന് ഹാട്രിക് ഉള്‍പ്പെടെ 19 ഗോളുകളാണ് കെയ്‌നിന് നേടാനായത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 18 ഗോളുകള്‍ നേടി 36 പോയിന്റുമായി പത്താം സ്ഥാനത്താണ്.

0Shares