
ഇടുക്കി : വണ്ടിപ്പെരിയാര്‍ രാജമുടിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവം, തോട്ടമുടമയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശികളായ മത്തച്ചനെയും ബെന്നിയെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മത്തച്ചന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് തോട്ടമുടമ മാത്തച്ചൻ വിളിച്ചതുപ്രകാരമാണ് ഷാജി വീട്ടിൽ നിന്നും പോയത്. എന്നാല്‍ രാത്രി വൈകിയും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ തോട്ടത്തിനുള്ളില്‍ ഷാജി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടർന്ന് ഷാജിയുടെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത് കൊലപാതകമാണെന്ന് ഇവർ തറപ്പിച്ച് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് പോലീസ് മാത്തച്ചനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തത്.
