ഗൃഹനാഥന്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing ഗൃഹനാഥന്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. ഇന്നു രാവിലെ മണിക്യന്‍ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കൊഴിഞ്ഞമ്പാറയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് പോയിട്ടുണ്ട്.കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares