
കാലിഫോര്‍ണിയ: ഇന്റര്‍നെറ്റിലെ 110 കോടി വെബ്സൈറ്റുകളെ പിന്നിലാക്കി ഈ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിള്‍ ഒന്നാമത്. ഗൂഗിളിന്റെ ഒരു മാസത്തെ സന്ദര്‍ശകരുടെ എണ്ണം 2800 കോടി കവിയും . ലോകമെമ്പാടുള്ള ആളുകള്‍ ഒരു മാസം ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിക്കുന്നത് 2800 കോടി തവണയാണ്. രണ്ടാം സ്ഥാനം 2000 കോടി സന്ദര്‍ശകരുമായി ഗൂഗിള്‍ കമ്പനിയായ യു ട്യൂബിന്. ഹോസ്റ്റിങ് കമ്പനിയായ വൊദിയന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും പ്രചാരമുള്ള 100 വെബ്സൈറ്റുകളുടെ പട്ടികയിലെ വിവരങ്ങളാണിത്. മൂന്നാം സ്ഥാനം ഫെയ്സ്ബുക്കിനും നാലാമത് ആമസോണും അഞ്ചാമത് യാഹൂവുമാണ്. വിക്കിപ്പീഡിയ ആണ് ആറാം സ്ഥാനത്തെങ്കില്‍ റെഡിറ്റ് ഏഴാമതും ഇബേ എട്ടാമതും നില്‍ക്കുന്നു. ട്വിറ്ററാണ് ഓമ്പതാം സ്ഥാനത്ത്.