
ഹരിയാന: ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമിത് റാം റഹിം സിംഗിൻറെ വളർത്തുമകൾ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പോലീസ്. പോലീസ് തേടുന്ന 43 പിടികിട്ടാപുള്ളികളടങ്ങുന്ന പട്ടികയില്‍ മറ്റൊരാള്‍ ദേരാ വക്താവ് ആദിത്യയാണ്. ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പോലീസ് ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കലാപത്തിന് ഹണിപ്രീതും ഡേറാ വക്താവ് ആദിത്യ ഇൻസാനും കോപ്പുകൂട്ടിയെന്ന കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി നേരത്തെ തന്നെ റിപോർട്ടുകളുണ്ടായിരുന്നു. നേരത്തെ ഇന്ത്യ– നേപ്പാൾ അതിർത്തിയിൽനിന്നും പഞ്ചാബ് റജിസ്ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീതിനെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച വാഹനമാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണവും നടത്തിയിരുന്നു. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പതിക്കുകയും എല്ലാ സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
