പത്ത് വര്‍ഷം തടവ്, ഗുര്‍മീത് സിംഗ് കോടതിയില്‍ പൊട്ടിക്കരഞ്ഞു; ആശ്രമത്തിലെ 33സന്യാസിനിമാരെ ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

  • Post category:news
  • Reading time:2 mins read
You are currently viewing പത്ത് വര്‍ഷം തടവ്, ഗുര്‍മീത് സിംഗ്  കോടതിയില്‍ പൊട്ടിക്കരഞ്ഞു; ആശ്രമത്തിലെ 33സന്യാസിനിമാരെ ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഹരിയാന: ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീം സിംഗ് കുറ്റക്കാരണാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒന്‍പത് പേര്‍ മാത്രമായിരുന്നു വിധി പറയുമ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നത്.

 

സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജയിലിലെ വായനാ മുറി കോടതിയാക്കി മാറ്റിയായിരുന്നു വാദവും വിധിയും നടന്നത്. ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടര്‍ മാര്‍ഗമാണ് റോഹ്തക്കിലെ പ്രത്യേക സി. ബി. ഐ കോടതിയില്‍ എത്തിചേര്‍ന്നത്. ആശ്രമത്തിലെ അന്തേവാസികളെ ബലം പ്രയോഗിച്ചും തോക്ക് ചൂണ്ടിയുമാണ് പീഡിപ്പിച്ചിരുന്നത് എന്ന് കോടതിയില്‍ സി. ബി. ഐ അഭിഭാഷകന്‍ അറിയിച്ചു. ഗുര്‍മീതിനെതിരെ കേസ് ആദ്യമായി വരുമ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിഅഞ്ച് വയസായിരുന്നു പ്രായം എന്നും ഇപ്പോള്‍ അന്‍പത് വയസുണ്ടെന്നും, പ്രായം പരിഗണിച്ച് ശിക്ഷാ കാലാവധിയില്‍ ഇളവ് വേണമെന്നും ഗുര്‍മീതിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

വിചാരണക്കിടെ ഗുര്‍മീത് കോടതിയില്‍ പൊട്ടികരയുകയുണ്ടായി. ഗുര്‍മീത് കുറ്റക്കാരനാണ് എന്ന കോടതിയുടെ തീരുമാനത്തിന് പിന്നാലെ ആരംഭിച്ച അക്രമങ്ങള്‍ നേരിടാന്‍ കരസേനക്ക് വെടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ, ഗുര്‍മീത് സിംഗ് ആശ്രമത്തിലെ 33സന്യാസിനിമാരെ ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്.

ആദ്ധ്യാത്മികതയേക്കാള്‍ സ്‌പോര്‍ട്‌സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്‌പോര്‍ട്‌സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്‌സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരുന്നത്. ഗുർമീതിന്റെ ജൈത്രയായാത്ര അഭങ്കുരം തുടരുന്നതിനിടയിലാണ് ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ലൈംഗിക ആരോപണവുമായി അന്തേവാസിയായ യുവതി രംഗത്തെത്തിയത് . തന്നെ 50 കാരനായ ഗുർമീത് സിംഗ് ബലാത്‌സംഗം ചെയ്തു എന്നായിരുന്നു പരാതി .

 

ആ പരാതിയിന്മേലാണ് സി. ബി. ഐ പ്രത്യേക കോടതി സിംഗിനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പരാതിപ്പെടാന്‍ ഭീഷണി മൂലം ആരും മുന്നോട്ട് വന്നില്ല. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സി. ബി. ഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ കെ. എല്‍ ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ നാളത്തെ ശ്രമഫലമായാണ് രണ്ട് പേര്‍ മുന്നോട്ട് വന്നതെന്നും ശര്‍മ്മ വ്യക്തമാക്കി.

0Shares