ഗുരു ശിഷ്യ ബന്ധമൊക്കെ ഒരു പഴങ്കഥ…അധ്യാപിക തല്ലി; വിദ്യാര്‍ത്ഥിനി തിരിച്ചും.!

  • Post category:news
  • Reading time:1 min read
You are currently viewing ഗുരു ശിഷ്യ ബന്ധമൊക്കെ ഒരു പഴങ്കഥ…അധ്യാപിക തല്ലി; വിദ്യാര്‍ത്ഥിനി തിരിച്ചും.!

ബെയ്ജിംങ്ങ്‌: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് നമ്മുടെ സ്‌കൂളുകളില്‍ സര്‍വ സാധാരണമാണ്. പക്ഷെ കുട്ടികള്‍ അധ്യാപകരെ തിരിച്ചു തല്ലിയാലോ..? എങ്കില്‍ ചൈനയിലെ ഒരു വിദ്യാലയത്തില്‍ അരങ്ങേറിയ സംഭവത്തിന്റെ തല്‍സമയ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിച്ചുവരുന്നത്.
ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ വെയ്ബോ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തെത്തിയത്. ക്ലാസ് റൂമില്‍ വെച്ച് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിനിയോട് ദേഷ്യപ്പെടുന്നു.

‘എന്നാല്‍ എന്റെ മുഖത്ത് തല്ലൂ’ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി അധ്യാപികയെ പ്രകോപിപ്പിക്കുന്നു. പ്രകോപനം അസഹനീയമായപ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് അടിക്കുന്നു. പിന്നീട് നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന രംഗങ്ങളായിരുന്നു. വിദ്യാര്‍ത്ഥിനി അധ്യാപികയെ തിരിച്ചു തല്ലുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു ദ്വന്ദയുദ്ധമായി മാറിയ കാഴ്ച്ചയാണ് മറ്റു കുട്ടികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഗുരുവും ശിഷ്യയും തമ്മിലുള്ള അടിപിടി കലശലായപ്പോള്‍ മറ്റു കുട്ടികള്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

https://www.youtube.com/watch?time_continue=6&v=spgGJToEEz0

0Shares