ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

  • Post category:news
  • Reading time:1 min read
You are currently viewing ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നിരോധിച്ചത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങള്‍.

നേപ്പാളിലെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാമ്ബിളുകള്‍ പരിശോധിച്ചാണ് ആറ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഇവ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കരുത് എന്ന് കച്ചവടക്കാര്‍ക്ക് നിർദേശം നൽകി. ഉത്പന്നങ്ങള്‍ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

0Shares