ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍; സംഭവിച്ചത് വന്‍സുരക്ഷാ വീഴ്ച; നിയമസഭാ സെക്രട്ടറിയേറ്റും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍; സംഭവിച്ചത് വന്‍സുരക്ഷാ വീഴ്ച; നിയമസഭാ സെക്രട്ടറിയേറ്റും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി

അഹമ്മദാബാദ്: ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍. ഇത്തരത്തില്‍ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ വൈറലായതോടെ അന്വേഷണത്തിന് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി ഉത്തരവിട്ടു. മാര്‍ച്ച്‌ 28ന് ബജറ്റ് സമ്മേളത്തിന് ശേഷം അടച്ച നിയമസഭയില്‍ ഇയാള്‍ എങ്ങിനെ എത്തി എന്ന അന്വേഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. യുവാവ് എങ്ങിനെ ഹാളില്‍ എത്തിയെന്നും കസരേയില്‍ ഇരുന്നെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. വാട്‌സ് ആപ് ഗ്രൂപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ട് പരിശോധിച്ചത് അനുസരിച്ച്‌ രാഹുല്‍ എന്നയാളാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് യുവാവ് കയറിയിരുന്ന് ചിത്രമെടുത്തിരിക്കുന്നത്. മാര്‍ച്ച് 28ന് ബജറ്റ് സെഷന്‍ കഴിഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിലാണ് ചിത്രമെടുത്തത്. യുവാവ് എങ്ങനെ അകത്തു കടന്നുവെന്നോ ഫോട്ടോ എടുത്തുവെന്നോ വ്യക്തമല്ല. എന്നാല്‍ ചിത്രമെടുത്തത് മറ്റൊരാളാണ്. അതിനാല്‍ കൂടുതല്‍ പേര്‍ സഭാഹാളില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

സ്പീക്കര്‍ അല്ലാതെ മറ്റാര്‍ക്കും കസരേയില്‍ ഇരിക്കാന്‍ അധികാരമില്ല. ഇത് സുരക്ഷാ വീഴ്ചയുടെ മറ്റൊരു ഉദാഹരണമാണെന്നും നിയമസഭ സെക്രട്ടറി ഡി.എം. പട്ടേല്‍ പറഞ്ഞു. സംഭവം നിയമസഭാ സെക്രട്ടറിയേറ്റും പൊലീസും അന്വേഷിക്കുന്നുണ്ട്. സംഭവമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും യുവാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്നും നിയമസഭാ സെക്രട്ടറി പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

0Shares