ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ അന്തരിച്ചു

ഗാന്ധിനഗര്‍: മുന്‍ ഗുജറാത്ത് ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ (83) അന്തരിച്ചു. വ്യാഴാഴ്ച രാത്രി സ്വവസതിയായ രജിത്ത് വിലാസ് പാലസിലായിരുന്നു അന്ത്യം. ദാദ എന്നറിയപ്പെടുന്ന മനോഹര്‍സിന്‍ രാജകുടുംബാംഗമായിരുന്നു.
1935 നവംബര്‍ 18ന് ജനിച്ച മനോഹര്‍സിന്റെ പ്രാഥമിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും രാജ്‌കോട്ടിലെ രാജ് കുമാര്‍ കോളജിലായിരുന്നു. 1962ലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസിന്റെ ഭാഗമായി. അഞ്ച് തവണയാണ് മനോഹര്‍സിന്‍ നിയമസഭയിലെത്തിയത്. സംസ്ഥാന സര്‍ക്കാരില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗരാഷ്ട്ര രഞ്ജി ട്രോഫി ടീം നായകന്‍ കൂടിയായിരുന്നു മനോഹര്‍സിന്‍ ജഡേജ. മനോഹറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

0Shares