ഗുജറാത്തില്‍ ബി.ജെ.പി 97 കോണ്‍ഗ്രസ് 81 ; വാശിയേറിയ മത്സരവുമായി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ ബി.ജെ.പി 97 കോണ്‍ഗ്രസ് 81 ; വാശിയേറിയ മത്സരവുമായി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പത്തോടെ ആദ്യഫല സൂചനകള്‍ ലഭ്യമാകും. നിലവിൽ ബി.ജെ.പി – 97- കോൺ -81 മറ്റുള്ളവർ – 1 എന്നാണ് ലീഡ് നില.

ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ഡിസംബര്‍ 9, 14 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ എഴുപത് ശതമാനത്തോളം പോളിങ്ങാണുണ്ടായത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് ഗുജറാത്തില്‍ നടക്കുന്നത്.

0Shares