ഗുജറാത്തില്‍ പോള്‍ ചെയ്തത് അഞ്ചു ലക്ഷത്തിലധികം ‘നോട്ട’ വോട്ടുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ പോള്‍ ചെയ്തത് അഞ്ചു ലക്ഷത്തിലധികം ‘നോട്ട’ വോട്ടുകള്‍

ഗുജറാത്ത്: ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുകയും , കോണ്ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തപ്പോഴും നിര്‍ണായകമായാത് നോട്ട വോട്ടുകള്‍. ഇതുവരെയുള്ള കണക്കെടുപ്പുകള്‍ പ്രകാരം 5.11 ലക്ഷം നോട്ട വോട്ടുകള്‍ ആണ് കണക്കില്‍ ഉള്ളത്. പല സ്ഥാനാര്‍ഥികളും നേരിയ ഭൂരിപക്ഷത്തോടെയാണ് വിജയം നേടിയത് എന്ന കാര്യം മുഖവിലക്ക് എടുക്കുമ്പോള്‍ നോട്ട ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്‌.

ബി.എസ്.പി, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ നേടിയതെനെക്കള്‍ അധികമാണ് ആര്‍ക്കും വോട്ടു ചെയ്യാന്‍ താത്പര്യം കാണിക്കാത്ത ജനത എന്നത് തിരഞ്ഞെടുപ്പില്‍ ഇവരുടെ ചെയ്തി കൊണ്ട് ഉണ്ടായ വ്യക്തമായി കാണിക്കുന്നു.പോര്‍ബന്ദറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി 1,855 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍ 3,433 വോട്ടുകള്‍ നോട്ട രീതിയില്‍ ആണ് രേഖപെടുതിയത് എന്നതും ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ നോട്ട യുടെ പ്രാധാന്യം വിളിച്ചോതുന്നു.

0Shares