ഗുജറാത്തില്‍ ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി; പരിഗണിക്കുന്നത് സ്മൃതി ഇറാനിയെ

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി; പരിഗണിക്കുന്നത് സ്മൃതി ഇറാനിയെ

അഹമ്മദാബാദ്:വിജയ് രൂപാണിക്കു പകരം ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി സൂചന. പടിഞ്ഞാറന്‍ രാജ്‌കോട്ടില്‍ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാണിയെ ബി.ജെ.പി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബി.ജെ.പിയില്‍ നിന്നും അകറ്റുന്നു എന്ന വിലയിരുത്തലാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. നിലവില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുകയാണ് സ്മൃതി ഇറാനി. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും സ്മൃതി ഇറാനിക്കാണ്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ സ്മൃതി ഇറാനി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

0Shares