ഗുജറാത്തിലെ ഓക്‌സിജന്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 5പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്തിലെ ഓക്‌സിജന്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 5പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഫാക്ടറി സ്‌ഫോടനത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ. എം. എസ് ഓക്‌സിജന്‍ ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്‌ഫോടനമുണ്ടായത്.

വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു.

0Shares