
പ്രശസ്ത ഗായകൻ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998 ജനുവരി 23–നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്.

ഭൗതിക ശരീരം ഇപ്പോൾ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. സിദ്ധാർഥ് നാരായണനും സൂര്യനാരായണനുമാണ് മക്കൾ.
