ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടിമരിച്ചു; വിശ്വസിക്കാനാവാതെ സംഗീതപ്രേമികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടിമരിച്ചു; വിശ്വസിക്കാനാവാതെ സംഗീതപ്രേമികള്‍

തലശ്ശേരി: തൊണ്ണൂറുകളില്‍ ഗാനമേള വേദികള്‍ കീഴടക്കിയ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു. തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിനു സമീപം വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തലശേരി ചാലില്‍ സ്വദേശിയായ ജോയി പീറ്ററിന്റെ ശവസംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തലശ്ശേരി ചാലില്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് നടത്തും. മകന്‍ ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂമാഹിയിലൂടെയാണ് ഗാനമേള വേദിയിലേക്ക് ജോയ് പീറ്റര്‍ എത്തിയത്. തൊണ്ണൂറുകളില്‍ അടിപൊളി ഗാനങ്ങള്‍ കൊണ്ട് സദസിനെ നൃത്തം ചവിട്ടിച്ച കലാകരനായിരുന്നു അദ്ദേഹം. ഗാനമേള വേദികളിലൂടെ ദക്ഷിണേന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഏറെ ആരാധകരുണ്ടായിരുന്നു. തമിഴ്‌നാട്ടിലടക്കം നിരവധി ഗാനമേളകള്‍ നടത്തിയ അദ്ദേഹത്തെ ആളുകള്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. അടുത്ത കാലത്തും ഗാനമേള വേദികളില്‍ നിരവധി പിന്നണി ഗായകര്‍ക്കൊപ്പം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മകന്‍ ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിധ്യമാണ്. റാണി ജോയ് പീറ്ററാണ് ഭാര്യ.

0Shares