
ജയ്പൂര്‍: ജയ്പുര്‍: രാജസ്ഥാനിലെ സംസ്ഥാന സര്‍വകലാശാലകള്‍ക്ക് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ അവധിയില്ല. ഒക്ടോബര്‍ മാസത്തില്‍ രണ്ട് അവധികളാണ് ഉള്ളത് മുഹറത്തിനും ദീപാവലിക്കും. അതേസമയം രംദേവ്, ഗുരു നാനാക്ക്, ബി. ആര് അംബേദ്കര്‍, വര്‍ധമാന മഹാവീരന്, മഹാറാണ പ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നല്‍കിയിട്ടുമുണ്ട്. ഗവര്‍ണര്‍ കല്യണ്‍ സിങ്ങിന്റെ ഓഫീസാണ് 2017-18 വര്‍ഷത്തേക്ക് 24 അവധിദിനങ്ങള്‍ ഉള്‍പ്പെടുന്ന കലണ്ടര്‍ പുറത്തിറക്കിയത്. ആഘോഷത്തിന്റെ ഭാഗമായി സ്കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാത്തതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കിരണ്‍ മഹേശ്വര് അറിയിച്ചു.

സംസ്ഥാനത്തെ പന്ത്രണ്ട് സര്‍വകലാശാലകള്‍ക്ക് രണ്ടുമാസം മുമ്പേ അവധിപ്പട്ടിക അയച്ചു കൊടുത്തിരുന്നു. ‘സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒക്ടോബര്‍ രണ്ട് അവധിദിനമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ അവധി കലണ്ടര്‍ പ്രകാരമാണ് സര്‍വകലാശാലകളുടെ അവധി തയ്യാറാക്കിയത്’-എന്നാണ് ഇതേക്കുറിച്ചുള്ള രാജ്ഭവന്റെ വിശദീകരണം.
