ഗാന്ധിയെ വധിച്ചത്​ ഗോഡ്​സെയല്ല, അജ്​ഞാതന്‍ ആണ്; മഹാത്​മാ ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീം കോടതിയിൽ ഹര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing ഗാന്ധിയെ വധിച്ചത്​ ഗോഡ്​സെയല്ല, അജ്​ഞാതന്‍ ആണ്; മഹാത്​മാ ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീം കോടതിയിൽ ഹര്‍ജി

ന്യൂഡല്‍ഹി: ഗാന്ധിജിക്ക്​ മരണസമയത്ത്​ നാലു വെടിയേറ്റിരുന്നെന്നും ഗോഡ്​സെ ഉതിർത്ത മൂന്നു ​വെടിയുണ്ടകൾ കൂടാ​തെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ്​ ഗാന്ധിജിയുടെ ജീവനെടുത്തതെന്നും പുതിയ വാദം. ഗാന്ധിയെ വധിച്ചത്​ ഗോഡ്​സെയല്ലെന്നും മറ്റൊരു അജ്​ഞാതനാണെന്നും അവകാശപ്പെട്ട്​ സവർക്കർ അനുകൂലിയായ അഭിനവ്​ ഭാരത്​ പ്രവർത്തകൻ ഡോ. പങ്കജ്​ ഫട്​നിസ്​ ഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി. നാലാമത്തെ വെടിയുതിർത്തത്​ ആരാണെന്ന്​ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്​ ഹര്‍ജി.

ലോക മാധ്യമങ്ങളിലെ ഏറിയ പങ്കും നാലു ബുള്ളറ്റുകൾ ഗാന്ധിജിക്ക്​ ഏറ്റിരുന്നുവെന്നാണ്​ റിപ്പോർട്ട്​ നൽകിയതെന്നും നാലാം ബുള്ളറ്റ്​ ഇപ്പോഴും നിഗൂഢമായി തന്നെ അവശേഷിക്കുന്നു​െവന്നും കാണിച്ചാണ്​ ഗാന്ധിജിയു​െട മരണം വീണ്ടും അന്വേഷിക്കണമെന്ന്​ പങ്കജ്​ ആവശ്യപ്പെടുന്നത്​. ’വെടിയേറ്റ ബാപ്പു രക്​തത്തിൽ കുളിച്ചിരിക്കുകയായിരുന്നു. ബാപ്പുവിനെ ബാത്​റൂമിലേക്ക്​ കൊണ്ടുപോകുന്നതിനിടെ രക്​തത്തോ​ടോപ്പം ഒരു ബുള്ളറ്റും പുറത്തു വന്നു’വെന്നും മനുബെന്നി​​​​ന്റെ ഡയറി ഉദ്ധരിച്ചുകൊണ്ട്​ പങ്കജ്​ ആരോപിക്കുന്നു. പങ്കജിന്റെ ഹര്‍ജിയുടെ സാധുത പരിശോധിക്കുന്നതിന്​ അമിക്കസ്​ ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകൻ അമരീന്ദ്ര സരണിനെയാണ്​ അമിക്കസ്​ക്യൂറിയായി നിയമിച്ചത്​.

0Shares