ഗാന്ധിജിയുടെ ചിത്രം കയ്യില്‍ പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു: രാമചന്ദ്ര ഗുഹ

  • Post category:news
  • Reading time:1 min read
You are currently viewing ഗാന്ധിജിയുടെ ചിത്രം കയ്യില്‍ പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു: രാമചന്ദ്ര ഗുഹ

ബംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ ഹാളിനു സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പോലീസ് ഗുഹയെ അറസ്റ്റ് ചെയ്തത്.

ഗാന്ധിജിയുടെ ചിത്രം കയ്യില്‍ പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ എന്‍.ഡി.ടിവിയോട് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെ തെലങ്കാന പോലീസും കസ്റ്റഡിയില്‍ എടുത്തു. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

0Shares