ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ യുവഗായകന്‍ ഷാനവാസ് മരണത്തിന് കീഴടങ്ങി; യാത്രയായത് സനിമയില്‍ പാടണമെന്ന ആഗ്രഹം ബാക്കിവച്ച്

  • Post category:news
  • Reading time:1 min read
You are currently viewing ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ യുവഗായകന്‍ ഷാനവാസ് മരണത്തിന് കീഴടങ്ങി; യാത്രയായത് സനിമയില്‍ പാടണമെന്ന ആഗ്രഹം ബാക്കിവച്ച്

തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ യുവഗായകന്‍ ഷാനവാസ്(30) മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു മരണത്തിനു കീഴടങ്ങിയത്. സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും ഗാനമേളകളിലൂടെ പത്തുവര്‍ഷമായി പ്രശസ്തനാണ് ഷാനവാസ്. ഷാനവാസ് കഴിഞ്ഞ ദിവസം ശാര്‍ക്കരയില്‍ വച്ചു നടന്ന ഗാനമേളയ്ക്കിടെ പാടിക്കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മറ്റൊരു ഗായികയ്‌ക്കൊപ്പം പാടുകയായിരുന്നു ഷാനവാസ്. പാടുന്നതിനിടയില്‍ തല ചുറ്റി താഴേക്കു വീഴുകയായിരുന്നു. കണ്ടു നിന്നവര്‍ക്കു കാര്യം മനസിലായില്ല എങ്കിലും ഷാനവാസ് എഴുന്നേറ്റു വരാതായതോടെ ആളുകള്‍ ഓടിയെത്തി ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ച ഷാനവാസിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്.തിരുവനന്തപുരം സൂര്യകല, ഒനീഡ തുടങ്ങിയ ട്രൂപ്പുകളിലൂടെ ഗാനമേള രംഗത്ത് ചുവടുവച്ച കുറച്ചുനാളായി മരുതംകുഴിയിലെ സപ്തസ്വര എന്ന ട്രൂപ്പിലെ സജീവപ്രവര്‍ത്തകനായിരുന്നു. മിമിക്രിയിലൂടെ ഗാനമേള വേദികളിലെത്തിയ ഷാനവാസ് 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ഇദ്ദേഹം വേദികള്‍ കീഴടക്കിയിരുന്നത്. ഇത്രയും കാലമായിട്ടും സിനിമയില്‍ പാടാന്‍ അവരസരം വന്നിട്ടില്ല. സുഹൃത്തിന്റെ പടം അടുത്ത മെയ് മാസം ചിത്രീകരണം തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പാടന്‍ ഷാനവാസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം ഏപ്രില്‍മാസത്തേക്ക് റൊക്കോഡിങ് മാറ്റിവച്ചിരുന്നു. ഷാനവാസിന്റെ മരണത്തോടെ ഭാര്യയും രണ്ടു പെണ്‍കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം അനാഥമായി. ഗാനമേളകളില്‍ നിന്നു ഷാനവാസിനു ലഭിച്ചിരുന്ന പ്രതിഫലമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. ഭാര്യ: ഷംല. മക്കള്‍: നസ്രിയ, നിയ.

0Shares