ന്യൂഡല്‍ഹി: സെല്‍ഫിയെടുക്കാന്‍ എത്തിയ യുവാവിന്റെ കൈ തട്ടിമാറ്റി ഗാനഗന്ധര്‍വന്‍. മൊബൈല്‍ പിടിച്ചു വാങ്ങിയാണ് യേശുദാസ് ദേഷ്യം പ്രകടിപ്പിച്ചത്. ഇത് കൂടാതെ എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. ഹിന്ദിക്കാരനായ ആരാധകനാണ് ഗാനഗന്ധര്‍വ്വന്റെ രോഷത്തിന് പാത്രമായത്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴാണ് സംഭവം.
യേശുദാസിനെ കണ്ട് മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ യുവാവ് എത്തിയിരുന്നു. ഇതോടെ ആദ്യം കൈതട്ടിമാറ്റിയ യേശുദാസ് ചിത്രം എടുത്തുവെന്ന് കണ്ടതോടെയാണ് ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. ഇത് കണ്ട കൂടെ ഫോണുമായി സെല്‍ഫിയെടുക്കാന്‍ എത്തിയ മറ്റുള്ളവരും മടങ്ങിപ്പോയി. സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. മികച്ച ഗായകനുള്ള പുരസ്‌കാരമാണ് ഡോ.കെ.ജെ യേശുദാസ് നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ജയരാജും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി.
