
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘വില്ലനി’ലെ വീഡിയോ സോങ് ഗാനഗന്ധര്‍വൻ കെ.ജെ യേശുദാസിന്റെ ആലാപനത്തിൽ പുറത്തിറങ്ങി. ഒപ്പം എന്ന ചിത്രത്തിന് സംഗീതം നല്‍കിയ ടീം ഫോര്‍ മ്യൂസിക് ആണ് വില്ലനിലെ ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ വേഷത്തില്‍ എത്തുന്നത്. ചെമ്പന്‍ വിനോദ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, രഞ്ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 27 നാണ് തിയേറ്ററുകളില്‍ എത്തുക.
