ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം; സ്പീക്കറോട് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം; സ്പീക്കറോട് ചെന്നിത്തല

പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ്, പുതിയ ആവശ്യവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നിയമസഭാ ചട്ടം 135 പ്രകാരം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, ഈ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നും സ്പീക്കര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

0Shares