ഗവര്‍ണറുമായി പനീര്‍ശെല്‍വത്തിന്റെ കൂടിക്കാഴ്ച്ച: തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി എന്താകും?

  • Post category:news
  • Reading time:1 min read
You are currently viewing ഗവര്‍ണറുമായി പനീര്‍ശെല്‍വത്തിന്റെ കൂടിക്കാഴ്ച്ച: തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി എന്താകും?

ചെന്നൈ: ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തമിഴ്‌നാട്ടിലെത്തി. അനിശ്ചിതത്വത്തിലായ തിഴ്‌നാടിന്റെ രാഷ്രീയ ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനമെടുക്കാനാണ് ഗവര്‍ണര്‍ ഇന്ന് ചെന്നൈയിലെത്തിയത്. രാജ്ഭവനിലെത്തിയ ഗവര്‍ണറുമായി പനീര്‍ശെല്‍വം കൂടിക്കാഴ്ച്ച ആരംഭിച്ചു. ഈ കൂടിക്കാഴ്ച്ചയില്‍ പനീര്‍ശെല്‍വത്തിനൊപ്പം മുതിര്‍ന്ന എംപി പി.എച്ച് പാണ്ഡ്യനുമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി പിന്‍വലിക്കും എന്നറിയിക്കാനാണ് പനീര്‍ശെല്‍വം ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

തനിക്കുള്ള ജന പിന്തുണ ഗവര്‍ണറെ അറിയിക്കുക എന്ന മറ്റൊരു ലക്ഷ്യവും പനീര്‍ശെല്‍വത്തിനുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം രാത്രി മണിക്കാണ് ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇതിനു ശേഷമായിരിക്കും തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഗവര്‍ണര്‍ നിര്‍ണായക തീരുമാനമെടുക്കുന്നത്.

0Shares