ഗവര്‍ണര്‍ ബി.ജെ.പി അധ്യക്ഷന്‍ കളിക്കുകയാണ്; ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗവര്‍ണര്‍ ബി.ജെ.പി അധ്യക്ഷന്‍ കളിക്കുകയാണ്; ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി.പി.എമ്മും രംഗത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചു. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള നിയമ സഭ ഏത് നിയമത്തിന്‍റെ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിന് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന നിലപാട് ഗവര്‍ണര്‍ ഇന്നും ആര്‍ത്തിച്ചിരുന്നു. ഗവര്‍ണറുടെ ഈ പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി സി.പി.എം രംഗത്ത് വന്നത്. നേരത്തെ സി.പി.ഐയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

0Shares