ഗവര്‍ണര്‍ പി സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഗവര്‍ണര്‍ പി സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്

തിരുവനന്തപുരം: യുവതി പ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലാണ് ഗവര്‍ണര്‍ മലകയറുക. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടെ അനുഗമിക്കും. ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും തന്റെ കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കാനാണ് ഗവര്‍ണര്‍ ഭക്തനായി ശബരിമലയിലെത്തുന്നത്.

0Shares