ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം കാമുകിയുമായി ലോഡ്ജില്‍ സംഗമിച്ചു; റൂം വെക്കേറ്റ് ചെയ്യുന്നതിനു മുമ്പ് കുപിതയായ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; കുറ്റിപ്പുറത്ത് നടന്നത് ഇതൊക്കെ

  • Post category:news
  • Reading time:1 min read
You are currently viewing ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം കാമുകിയുമായി ലോഡ്ജില്‍ സംഗമിച്ചു; റൂം വെക്കേറ്റ് ചെയ്യുന്നതിനു മുമ്പ് കുപിതയായ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു;  കുറ്റിപ്പുറത്ത് നടന്നത് ഇതൊക്കെ

മലപ്പുറം: കുറ്റിപ്പുറത്ത് കാമുകിയായ 35 കാരി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ടൗണിലെ തിരൂര്‍ റോഡിലുള്ള ലോഡ്ജില്‍ വച്ച് പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് (23) ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോഡ്ജിലെ 404 നമ്പര്‍ റൂമിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ടാണ് ഇരുവരും മുറിയെടുത്തത്. രാവിലെ റൂം ഒഴിവാകുകയാണെന്ന് ഇര്‍ഷാദ് റിസപ്ഷനില്‍ വിളിച്ചു പറഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെ കുപിതയായ യുവതി തെര്‍മോകോള്‍ കട്ടു ചെയ്യുന്ന ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു. പരിക്കേറ്റുപുളഞ്ഞ യുവാവ് പിന്നീട് മുറിയില്‍ നിന്നു പുറത്തേക്കോടുകയായിരുന്നു. രക്തംവാര്‍ന്ന് അവശനിലയിലായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 70 ശതമാനത്തോളം പരിക്കേറ്റ ഇയാള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കസ്റ്റഡിയിലായ യുവതിയെ പോലീസ് ചോദ്യം വരികയാണ്. രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടൊണ് വിവരം. വിവാഹബന്ധം വേര്‍പ്പെട്ടു കഴിയുകയാണ് യുവതി. യുവതിയെ യുവാവ് അടുത്തിടേ രജിസ്റ്റര്‍ മാരേജ് ചെയ്തുവെന്നാണ് വിവരം. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ്  സംഭവത്തിനു കാരണമെന്നു  സംശയമുള്ളതായി പോലിസ് പറഞ്ഞു. കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദും കൂടെയുള്ള യുവതിയും റൂമെടുത്തത് ഒരുദിവസം മുമ്പായിരുന്നു. അത്യവശ്യം നല്ല ഹോട്ടലായതിനാലും ഇരുവരും ഇടയ്ക്കിടെ ഇവിടെ വരാറുള്ളതിനാലും ലോഡ്ജ് ഉടമയ്ക്ക് കാര്യമായ സംശയമുണ്ടായിരുന്നില്ല.  ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റേയും വാദം. അതേസമയം  ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

0Shares