മംഗളൂരു: ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മലയാളി മംഗളൂരു വിമാനത്താവളത്തില്‍ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ് (47) ആണ് നാലരക്കിലോ കഞ്ചാവുമായി പിടിയിലായത്. വെള്ളിയാഴ്ച ദോഹയിലേക്ക് പോകാനായെത്തിയതായിരുന്നു ഹനീഫ്. സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
പിന്നീട് മൂത്ര മൊഴിക്കണമെന്നാവശ്യപ്പെട്ട് ടോയ്‌ലറ്റിലേക്ക്് നീങ്ങി ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയ ഉടനെ പിടിയിലാവുകയായിരുന്നു. പ്രതിക്കെതിരേ ബജ്‌പേ പോലിസ് കേസെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.