
കേരള വിപണിയില്‍ യാതൊരു മറയില്ലാതെ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപയിനുമായി വനിതാ ദിനത്തില്‍ പുറത്തിറങ്ങിയ മുലയൂട്ടുന്ന കവര്‍ ചിത്രവുമായി പുറത്തിറങ്ങിയ ഗൃഹലക്ഷ്മി വാരിക കടല്‍ കടന്ന് ഗള്‍ഫില്‍ എത്തിയപ്പോള്‍ കറുത്ത നിറത്തില്‍ മുക്കി.

മോഡല്‍’ മുലയൂട്ടല്‍ നടത്തിയ ഭാഗം ആരും തുറിച്ച്നോക്കാത്ത വിധത്തില്‍ ബ്ലാക്ക് കവര്‍ ഉപയോഗിച്ച് മാതൃഭൂമി മറക്കുകയായിരുന്നു. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് കവര്‍ ഫേട്ടോ മറച്ചിരിക്കുന്നതെന്ന് ഗള്‍ഫിലെ കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. കേരള വിപണിയില്‍ ചിത്രം യാതൊരു മറയില്ലാതെയാണ് മാഗസിന്‍ പ്രചരിപ്പിച്ചത്.
ഗള്‍ഫില്‍ എത്തുന്ന ഏതൊരു മാഗസിനും ശരീയത്ത് നിയമമനുസരിച്ചാണ് വിപണിയിലെത്തേണ്ടത്. മാഗസിനുകളിലൂടെയോ, മറ്റ് മാധ്യമങ്ങള്‍ വഴിയോ ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശരീയത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ വിലക്കുണ്ട്. ഇതേ തുടര്‍ന്നാണ് കവര്‍ ചിത്രത്തില്‍ കറുപ്പടിച്ചത്.
