ദമ്മാം: അല്‍ഹസയില്‍ നിന്നും ദമാമിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. പേരാവൂര്‍ സ്വദേശി സ്വപ്നില്‍ സിമോണ്‍(24) ആണ് മരിച്ചത്. ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന പാകിസ്താന്‍ സ്വദേശി മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതരമായ പരിക്കേറ്റു. ഇദ്ദേഹത്തെ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. സ്വപ്നില്‍ ഓടിച്ചിരുന്ന കോറോള കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് യുവാവ് ദമാമിലെത്തിയത്. നേരത്തെ ദുബായിയിലും ജോലി ചെയ്തിട്ടുണ്ട്. ദമാമിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ നിറസാന്നിധൃമായിരുന്ന സ്വപ്നില്‍ ബദര്‍ ടീമിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ജോലിയാവശൃാര്‍ത്ഥം ദമ്മാമില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് അല്‍ഹസയിലേക്ക് പോയത്. ശനിയാഴ്ച്ച രാത്രി തിരിച്ചെത്താതിരുന്നതിനാല്‍ കൂട്ടുകാരും ബദര്‍ ക്ലബിന്റെ സാരഥികളായ സിദ്ദീക് കണ്ണൂര്‍, മുജീബ് പാറമ്മല്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം കണ്ടെത്തിയത്. നിര്യാണത്തില്‍ ദമാം ഇന്തൃന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ബദര്‍ റോയല്‍ എഫ്.സി മാനേജ്‌മെന്റ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പേടുത്തി. സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളായ സിമോണ്‍ ചാണ്ടിയാണ് പിതാവ്.
ഗള്‍ഫിലെ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു