ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് 36 കിലോമീറ്റര്‍ ഓടിച്ച് ഒരു ലേഡി ഡോക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് 36 കിലോമീറ്റര്‍ ഓടിച്ച് ഒരു ലേഡി ഡോക്ടര്‍

മേഘാലയിൽ ആണ് സംഭവം. അത്യാസന്നനിലയിലായ ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സിന് വളയം പിടിച്ച്‌ ലേഡി ഡോക്ടര്‍. മേഘാലയയിലെ ഗരോബാദയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ബാല്‍നാംചി സാങ്മയാണ് ആത്മാര്‍ഥ സേവനത്തിന് മാതൃകയായി കൈയ്യടി നേടുന്നത്.

ഹെല്‍ത്ത് സെന്ററിലെത്തിച്ച പൂര്‍ണ ഗര്‍ഭിണിയുടെ നില ഗുരുതരാവസ്ഥയിലായിരുന്നു. മതിയായ സൗകര്യങ്ങള്‍ നല്‍കാന്‍ ഇല്ലാത്തതിനാല്‍ 36 കിലോമീറ്റര്‍ അകലെയുള്ള എം.സി.എച്ച്‌ ആശുപത്രിയിലേക്ക് ഉടന്‍ എത്തിക്കണമായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരെല്ലാം ലീവായിരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍ തന്നെ സമയം പാഴാക്കാതെ സ്വയം ഡ്രൈവ് ചെയ്യാന്‍ തയ്യാറായെത്തിയത്.

ഡോക്ടര്‍ ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടവരെല്ലാം വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് വൈറലാവുകയും ഡോക്ടറെ അഭിനന്ദിച്ച്‌ നിരവധി പേരെത്തുകയും ചെയ്തു.

0Shares