ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു : ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു : ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍

ഹൈദരാബാദ്: ജാതി പ്രശ്‌നത്തിന്റെ പേരില്‍ ഗര്‍ഭണിയായ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ് പ്രണയ് കുമാറിന്റെ വിവാഹം നടന്നത്. ഭാര്യ അമൃതവര്‍ഷിണി ഇതര ജാതിക്കാരിയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതിനാല്‍ തന്നെ ഇവരുടെ വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നില്ല.

https://www.youtube.com/watch?v=2aUEL98j09Q

ഗര്‍ഭിണിയായ അമൃതവര്‍ഷിണിയെയും കൊണ്ട് പ്രണയ് കുമാര്‍ ആശുപത്രിയില്‍ പോയി വരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തി മടങ്ങവേ വടിവാളുമായി പിറകിലൂടെയെത്തിയ ഒരാള്‍ പ്രണയിനെ വെട്ടുകയായിരുന്നു. ഭാര്യ തടയാനെത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ വെട്ടേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അമൃതവര്‍ഷിണിയുടെ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സി.സി.ടി.വി.യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

0Shares