ഗര്‍ഭിണികള്‍ രാജസ്ഥാനിലേക്ക് പോകരുത്; സുരക്ഷിതത്വമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും യു.എസ് മുന്നറിയിപ്പ്; കാരണമിതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ഗര്‍ഭിണികള്‍ രാജസ്ഥാനിലേക്ക് പോകരുത്; സുരക്ഷിതത്വമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും യു.എസ് മുന്നറിയിപ്പ്; കാരണമിതാണ്

ജയ്പൂര്‍: സിക്ക വൈറസ് പടരുന്നത് കാരണം ഗര്‍ഭിണികള്‍ രാജസ്ഥാനിലേക്ക് പോകരുതെന്ന് യു.എസ് ഏജന്‍സി. ദ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി രാജസ്ഥാനില്‍ 153 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഈമാസം 13നാണ് സി.ഡി.സി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ‘രാജസ്ഥാനിലും സമീപ സംസ്ഥാനങ്ങളിലും സിക്ക വൈറസ് കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണുള്ളത്. ‘ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സിക്ക ബാധയുള്ള ഇടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഗര്‍ഭകാലത്തെ സിക്ക അണുബാധ കുഞ്ഞുങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും സി.ഡി.സി മുന്നറിയിപ്പു നല്‍കുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും സിക്ക വ്യാപനം തടയാന്‍ അവര്‍ ഈ മുന്‍കരുതലുകള്‍ എടുക്കണമെന്നും സി.ഡി.സി മുന്നറിയിപ്പു നല്‍കുന്നു. സിക്ക ബാധയുള്ള സ്ഥലത്തുനിന്നും തിരിച്ചെത്തി മൂന്നുമാസത്തിനുശേഷമേ സ്ത്രീകള്‍ ഗര്‍ഭിണിയാവാന്‍ ശ്രമിക്കാവൂ. കാരണം ശരീരത്തിലെ മറ്റേതു സ്രവങ്ങളേക്കാള്‍ കൂടുതല്‍ ശുക്ലത്തില്‍ സിക്ക വൈറസിന് കൂടുതല്‍ കാലം അതിജീവിക്കാന്‍ കഴിയുമെന്നും സി.ഡി.സി പറയുന്നു.
രാജസ്ഥാനിലെ ടൂറിസം മേഖലയെ ഈ മുന്നറിയിപ്പ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

0Shares