ഗര്‍ഭിണികള്‍ക്ക് മീനെണ്ണ ഗുളികള്‍: ഗുളിക കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് ഫലം അറിയൂ..

  • Post category:news
  • Reading time:2 mins read
You are currently viewing ഗര്‍ഭിണികള്‍ക്ക് മീനെണ്ണ ഗുളികള്‍: ഗുളിക കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് ഫലം അറിയൂ..

തിരുവനന്തപുരം: ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്നതും കഴിയ്ക്കരുതാത്തതുമായ ഭക്ഷണങ്ങളുണ്ട്. പപ്പായ പോലുള്ള ചില പ്രത്യേക ഭക്ഷണങ്ങള്‍ അബോര്‍ഷന്‍ തന്നെ വരുത്തുമെന്ന് പറയാറുണ്ട്. എന്നാല്‍ ഗര്‍ഭകാലത്തും ഏതവസ്ഥയിലും കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് മീന്‍. എന്നാല്‍ ശുദ്ധമായ മീന്‍, അതായത് മെര്‍ക്കുറി ഇല്ലാത്ത മീന്‍ കഴിയ്ക്കണമെന്ന് മാത്രം. അമ്മയ്ക്കും കുഞ്ഞിനും ഇത് ഒരുപോലെ ഗുണം ചെയ്യും. എന്നാല്‍ മീന്‍ കഴിയ്ക്കുന്ന ശീലമില്ലാത്തവര്‍ മീന്‍ ഓയില്‍ കൊണ്ടുണ്ടാക്കുന്ന സീ കോഡ് ടാബ്ലെറ്റ് അഥവാ മീനെണ്ണ ഗുളികള്‍ കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്കുവരെ കഴിയ്ക്കാവുന്നവയാണ്. ഗര്‍ഭിണികള്‍ക്കും ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. സീ കോഡ് ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി, മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍, സാച്വറേറ്റഡ് കൊഴുപ്പുകള്‍, കലോറി, ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കോഡ് ലിവര്‍ ഓയിലും ഫിഷ് ഓയിലും തമ്മില്‍ വ്യത്യാസമുണ്ട്. ഗര്‍ഭകാലത്ത് ഫിഷ് ഓയില്‍ അഥവാ മീനെണ്ണ ഗുളികയാണ് കഴിയ്ക്കേണ്ടത്. കോഡി ലിവര്‍ ഓയില്‍ പേര് സൂചിപ്പിയ്ക്കുന്ന പോലെ കോഡ് ഫിഷിന്റെ ലിവറില്‍ നിന്നെടുക്കുന്നതാണ്. ഇതില്‍ വൈററമിന്‍ എ കൂടുതലുണ്ട്. ഗര്‍ഭകാലത്ത് വൈറ്റമിന്‍ എ വേണമെങ്കിലും അമിതമായി വേണ്ട. മീനെണ്ണ ഗുളികയായ ട്യൂണ, ചാള, അയില തുടങ്ങിയ മീനുകളുടെ മാംസത്തില്‍ നിന്നാണ് എടുക്കുന്നത്. ഗര്‍ഭിണികള്‍ മീനെണ്ണ ഗുളിക കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് അറിയൂ,കോശവളര്‍ച്ചയ്ക്കും രൂപീകരണത്തിനും ഗര്‍ഭകാലത്ത് കഴിച്ചിരിയ്ക്കേണ്ട അവശ്യം വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ എ. ഇത് ഭ്രൂണത്തിന്റെ കോശവളര്‍ച്ചയ്ക്കും രൂപീകരണത്തിനും ഏറെ പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തെ സംരക്ഷിക്കുന്നു. ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഈ സപ്ലിമെന്റ് ഏറെ നല്ലതാണ്. അമ്മ ഇത് കഴിയ്ക്കുന്നത് കുഞ്ഞിന്റെ തലച്ചോറിനും ഓര്‍മ ശക്തിക്കുമെല്ലാം ഗുണം നല്‍കും. ഫിഷ് ഓയിലില്‍ ഫാറ്റി ആസിഡ് ഉളളതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനാല്‍ കുട്ടികളില്‍ കാണപ്പെടുന്ന അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്. ഗര്‍ഭസ്ഥശിശുവിന് സ്വാഭാവിക രോഗപ്രതിരോധ ശേഷി നല്‍കാനും അലര്‍ജി പ്രശ്നങ്ങളില്‍ നിന്നും വിടുതല്‍ നല്‍കാനും അമ്മ ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കുഞ്ഞിന് പ്രതിരോധ ശേഷിയും രോഗങ്ങള്‍ ചെറുക്കാനുള്ള കഴിവും നല്‍കുന്നു.ലിവര്‍ ആരോഗ്യത്തിന് മികച്ചതാണ് ഇത്. കുഞ്ഞുകരളിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന, ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ഭാവിയില്‍ സംരക്ഷണം നല്‍കുന്ന ഒന്നാണ് മീനെണ്ണ ഗുളിക. ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണ്. ചീര പോലുള്ള സസ്യങ്ങളില്‍ ഇതുണ്ട്. സ്ത്രീകളോട് ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ ഇത് കഴിയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. കുഞ്ഞിന്റെ ബ്രെയിന്‍ വളര്‍ച്ചക്ക് ഏറെ അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് മീനെണ്ണ ഗുളിക. ഇത് ഫോളിക് ആസിഡ് സമ്പുഷ്ടമാണ്. പ്രമേഹ നിയന്ത്രണത്തിന് ഏറെ നല്ലതാണ്. കുഞ്ഞുങ്ങളിലെ പ്രമേഹവും കുട്ടിക്കാലത്തുണ്ടാകൂന്ന പ്രമേഹവുമെല്ലാം തടയാന്‍ ഇത് ഏറെ ഉത്തമമാണ്. കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം അടങ്ങിയ ഇത് കുഞ്ഞുങ്ങളിലെ എല്ലിന്റെയും പല്ലിന്റെയുമെല്ലാം രൂപീകരണത്തിന് ഏറെ നല്ലതാണ്. ഭാവിയില്‍ എല്ലുകള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെ ചെറുക്കാന്‍ ഫലപ്രദം.അമ്മ കഴിയ്ക്കുന്നവയാണ് കുഞ്ഞിന്റെ ആരോഗ്യവഴിയെന്നോര്‍ക്കുക. കണ്ണിന്റെ ആരോഗ്യത്തിനും സീ കോഡ് മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ എ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്. കണ്ണിനെ ബാധിയ്ക്കുന്ന ഗ്ലൂക്കോമ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങളുള്ളവര്‍ ഗര്‍ഭകാലത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ ഇതെടുക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ വിറ്റമിന്‍ ഡി, നല്ല കൊഴുപ്പുകള്‍ എന്നിവ ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

0Shares