ഖത്തറിന്റെ മുഖച്ഛായ മാറ്റി 24 മണിക്കൂര്‍ കൊണ്ട് 63 മീറ്റര്‍ നീളത്തിലൊരു മേല്‍പ്പാലം. വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഖത്തറിന്റെ മുഖച്ഛായ മാറ്റി 24 മണിക്കൂര്‍ കൊണ്ട് 63 മീറ്റര്‍ നീളത്തിലൊരു മേല്‍പ്പാലം. വീഡിയോ കാണാം

 

ഖത്തര്‍; വെറും 24 മണിക്കൂര്‍ കൊണ്ട് 63 മീറ്റര്‍ നീളത്തിലൊരു മേല്‍പ്പാലം. ദോഹ മെട്രോ റെയില്‍ പ്രൊജക്ടിന്റെ ഭാഗമായി ഒരു ദിവസം കൊണ്ട് പണി കഴിപ്പിച്ച് ഖത്തറിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ് ഈ പാലം. ഇരുട്ടി വെളുക്കും മുമ്പെ ദോഹയുടെ ഹൃദയ ഭാഗമായ വെസ്റ്റ് ബേയില്‍ മനോഹരമായ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായത്. ഖത്തറിന്റെ സ്‌കൈലൈന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്ബേയില്‍ ഖത്തര്‍ പെട്രോളിയം സിറ്റിക്ക് സമീപമാണ് ഖത്തര്‍ റെയില്‍ ഇരുപത്തിനാല് മണിക്കുര്‍ കൊണ്ട് മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പണി പൂര്‍ത്തയാക്കി തമീം അല്‍മജ്ദിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ പാലത്തില്‍ സ്ഥാപിക്കുകയും ചെയ്തു.

അറുപത്തിമൂന്ന് മീറ്റര്‍ നീളമാണ് മേല്‍പ്പാലത്തിന് ഉള്ളത്. ഗതാഗത-വാര്‍ത്താ വകുപ്പ് മന്ത്രാലയമാണ് ട്വിറ്ററിലൂടെ മേല്‍പ്പാല നിര്‍മാണം പുറത്ത് വിട്ടത്. വെസ്റ്റ്ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് ഖത്തര്‍ പെട്രോളിയം സിറ്റിയിലേക്ക് നടന്ന് പോകാന്‍ പാകത്തിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. മെട്രോയുമായി ബന്ധപ്പെട്ട് ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ റെയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ ഇരുപത്തിനാല് മണിക്കൂര്‍ എന്ന ലക്ഷ്യത്തോടെ ഒരു മേല്‍പ്പാലം നിര്‍മിക്കുന്നത് ആദ്യമായാണ്. പാല നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ റെയില്‍ ട്വിറ്ററില്‍ വീഡിയോ ആയി നല്‍കിയിട്ടുണ്ട്

0Shares