ഖത്തറിനെതിരായ ഉപരോധം സാമ്പത്തികയുദ്ധം; ഈ യുദ്ധത്തില്‍ ഖത്തർ വിജയിച്ചുകൊണ്ട് മറികടന്നതായി സാമ്പത്തിക വിദഗ്ദര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഖത്തറിനെതിരായ ഉപരോധം സാമ്പത്തികയുദ്ധം; ഈ യുദ്ധത്തില്‍ ഖത്തർ വിജയിച്ചുകൊണ്ട് മറികടന്നതായി സാമ്പത്തിക വിദഗ്ദര്‍


ദോഹ: ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഖത്തറിന്‍റെ സാമ്പത്തികാവസ്ഥയെ തകര്‍ക്കാനുള്ള സാമ്പത്തിക യുദ്ധം ആയിരുന്നു എന്നും, ഈ യുദ്ധത്തില്‍ ഖത്തര്‍ വിജയംകൊണ്ട് മറികടന്നതായും സാമ്പത്തിക വിദഗ്ദര്‍. ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ നടന്ന സിമ്പോസിയത്തില്‍ സംസാരിക്കവേ സാമ്പത്തികവിദഗ്ധനായ ഡോ. ഖാലിദ് റാഷിദ് അല്‍ ഖേതര്‍ ആണ് തന്‍റെ വീക്ഷണം പങ്കുവെച്ചത്. കൃത്യമായ ആസൂത്രണവും ശക്തമായ നിക്ഷേപ നയവും സാമ്പത്തിക വൈവിധ്യവത്കരണവും രാജ്യത്തെ കൂടുതല്‍ ശക്തിയുള്ളതാക്കിയെന്ന അഭിപ്രായപ്പെട്ട അദ്ദേഹം, വിദേശരാജ്യങ്ങളിലെ നിക്ഷേപം സാമ്പത്തികവളര്‍ച്ചയുടെ സ്ഥിരതയ്ക്കും കാരണമായി. ഉപരോധത്തെ പ്രതിരോധിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളിലൂടെ സാധ്യമായതായും അറിയിച്ചു.

‘ഗള്‍ഫ് പ്രതിസന്ധി: സാമ്പത്തിക, നിയമ, രാഷ്ട്രീയകാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തിലായിരുന്നു സിമ്പോസിയം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദൃഡമായതിനാലാണ് റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടത്. വിദേശവിപണിയിലും ഖത്തര്‍ റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം വിജയം കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിദേശവിപണിയില്‍ ഖത്തര്‍ റിയാലിന്റെ വിതരണം പരിമിതമായതിനാലാണ് ശ്രമം പരാജയപ്പെട്ടത്. ശക്തമായ സാമ്പത്തിക അടിത്തറയിലൂടെ ഏത് തരത്തിലുള്ള ഉപരോധത്തേയും അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഖത്തര്‍ ലോകത്തെ ബോധ്യപ്പെടുത്തിയെന്നും അല്‍ ഖേതര്‍ വ്യക്തമാക്കി.

0Shares