ദോഹ: ഖത്തറിലുള്ള പ്രവാസികള്‍ സദാസമയം റസിഡന്‍ഷ്യല്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കാത്ത ഖത്തറിലെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഖത്തര്‍ ഐ.ഡി മാത്രമായതിനാലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
അധികൃതര്‍ ആവശ്യപ്പെടുമ്പോഴെല്ലാം അനിവാര്യമായ രേഖകള്‍ സമയത്ത് ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ക്ക് മാത്രമായാണ് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശം. ഐ.ഡി നഷ്ടമാകുന്നത് രാജ്യത്തിന് അകത്തുവെച്ചാണെങ്കില്‍ ജോലി ചെയ്യുന്ന കമ്പനി മുഖാന്തരമോ, നേരിട്ടോ പുതിയ ഐ.ഡിക്കായി അപേക്ഷിക്കണം. പുതിയ ഐഡിക്കായി 200 റിയാല്‍ ഫീസ് നല്‍കേണ്ടി വരും.
ഖത്തര്‍ പ്രവാസികള്‍ എപ്പോഴും റസിഡന്‍ഷ്യല്‍ രേഖകള്‍ കൈവശം കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം.